ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പോലീസിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഡല്‍ഹി പോലീസാണെന്നും, കോടതിയായിട്ട് ഉത്തരവ് പാസാക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജിയും സുപ്രിംകോടതി തള്ളിയിരുന്നു.
കാർഷിക നിയമം സ്റ്റേ ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് റോഡ് ഉപരോധം അവസാനിപ്പിച്ചു കൂടെയെന്നും സുപ്രീം കോടതി ചോദിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ അധ്യക്ഷന്‍ ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്മാറിയ സാഹചര്യത്തില്‍ സമിതി പുനഃസംഘടിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഒരു സമിതിയുടെയും മുന്നില്‍ പോകില്ലെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ അറിയിച്ചു. സുപ്രിംകോടതി നിയോഗിച്ച സമിതിയെ കർഷകർ അപമാനിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് കോടതിയിൽ പറഞ്ഞു. ഈ രീതി ശെരിയല്ലെന്നും കോടതി കൂട്ടിച്ചേർത്തു. സമാധാനം നിലനിര്‍ത്താന്‍ സംഘടനകളെ ഉപദേശിക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷനോട് ആവശ്യപ്പെട്ടു.