25,000 രൂപ വരെയുള്ള നികുതി കുടിശിക പിരിക്കുന്നത് പിന്‍വലിച്ചു; ഒരു കോടി നികുതിദായകര്‍ക്ക് പ്രയോജനമെന്ന് ധനമന്ത്രി

25,000 രൂപ വരെയുള്ള നികുതി കുടിശിക പിരിക്കുന്നത് പിന്‍വലിച്ചു; ഒരു കോടി നികുതിദായകര്‍ക്ക് പ്രയോജനമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: 2009-10 സാമ്പത്തിക വര്‍ഷം വരെ 25,000 രൂപ വരെയുള്ള നികുതി കുടിശിക പിരിക്കുന്ന നടപടി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഒരു കോടി നികുതിദായകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

നികുതി തര്‍ക്കം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ കുടിശിക ആയ തുക വീണ്ടെടുക്കുന്നതിനുള്ള നടപടികളാണ് പിന്‍വലിച്ചത്. ഇതിന് പുറമേ 2010-11 മുതല്‍ 2014-15 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ പതിനായിരം രൂപ വരെയുള്ള ഇത്തരത്തിലുള്ള നികുതി കുടിശികകളും ഒഴിവാക്കാന്‍ തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു.

'1962 മുതല്‍ പഴക്കമുള്ളവയാണ് പലതും. അവ പുസ്തകങ്ങളില്‍ തുടരുന്നു. ഇത് സത്യസന്ധമായി നികുതി അടയ്ക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ റീഫണ്ട് തടസപ്പെടാനും ഇത് ഇടയാക്കി.

2009-10 സാമ്പത്തിക വര്‍ഷം വരെയുള്ള 25,000 രൂപ വരെയും 2010-11 മുതല്‍ 2014-15 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ 10,000 രൂപ വരെയുമുള്ള കുടിശികകള്‍ പിരിക്കുന്നത് പിന്‍വലിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഇത് ഒരു കോടിയോളം നികുതിദായകര്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,' - നിര്‍മല സീതാരാമന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.