ന്യൂഡൽഹി: കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ചര്‍ച്ചയില്‍ തീരുമാനമാകാതെ വന്നതോടെ സമരം തുടരാനും മുന്‍ നിശ്ചയിച്ച പ്രകാരം ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകാനാകും സംഘടനകള്‍ തീരുമാനിച്ചു. സമരം ചെയ്യുന്ന കര്‍ഷകരെ പിന്‍വലിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിര്‍ദ്ദേശം കര്‍ഷകര്‍ തള്ളിയതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
സമരം പിന്‍വലിച്ച ശേഷം നിയമങ്ങള്‍ പിന്‍വലിക്കാമെന്ന നിര്‍ദ്ദേശമാണ് കര്‍ഷക സംഘനകള്‍ തള്ളിയത്. സമരം പിന്‍വലിച്ചാല്‍ ഒരു വര്‍ഷത്തേക്ക് നിയമം നടപ്പാക്കുന്നത് നീട്ടിവെക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്.
കൃഷി സംബന്ധമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സിമിതിയെ നിയമിക്കാമെന്നും ആ സമിതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു. ഇക്കാര്യത്തില്‍ ഒരു തീരുമാനം അറിയിക്കണമെന്നു കേന്ദ്രം നിര്‍ദ്ദേശിച്ചു. അടുത്ത ചര്‍ച്ച ശനിയാഴ്ച നടക്കും.