കര്‍ഷകരുടെ അടിയന്തര യോഗം നാളെ; കേന്ദ്ര സര്‍ക്കാരുമായി വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച

കര്‍ഷകരുടെ അടിയന്തര യോഗം നാളെ; കേന്ദ്ര സര്‍ക്കാരുമായി വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങൾ ചര്‍ച്ച ചെയ്യാൻ നാളെ കര്‍ഷകരുടെ അടിയന്തര യോഗം. കാര്‍ഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം അവസാനിപ്പിക്കാനായി കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഇന്ന് നടന്ന പത്താംവട്ട ചര്‍ച്ചയിലും തീരുമാനമായില്ല. വെള്ളിയാഴ്ച വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തും.

സമരം അവസാനിപ്പിച്ചാല്‍ ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് കാണിച്ച്‌ സുപ്രീം കോടതിയില്‍ അഫിഡവിറ്റ് നല്‍കാനും തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് കര്‍ഷകര്‍ വീണ്ടും ആവര്‍ത്തിച്ചു. യോഗം കഴിഞ്ഞിറങ്ങിയ കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചാണ് ഉപാധികള്‍ ചര്‍ച്ച ചെയ്യണമെന്നും സമരം എത്രയും വേഗം പിന്‍വലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നാളെ യോഗം ചേരാമെന്ന് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.