'വന്യമൃഗങ്ങളുടെ അക്രമം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം': കേരളത്തോട് കേന്ദ്രത്തിന്റെ നിര്‍ദേശം

'വന്യമൃഗങ്ങളുടെ അക്രമം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം': കേരളത്തോട് കേന്ദ്രത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: വന്യമൃഗ ശല്യവും അവയുടെ അക്രമവും സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടി രാജ്യസഭാംഗം ജെബി മേത്തര്‍ കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി ഭൂപേന്ദ്രര്‍ യാദവിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയത്.

ജനങ്ങളുടെ സുരക്ഷക്കും ഉപജീവനത്തിനും വിഘാതമായ രീതിയിലാണ് വന്യമൃഗങ്ങള്‍ ഭീഷണിയാകുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ പാലക്കാടും വയനാടും നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എം.പി കാര്യങ്ങള്‍ വിശദീകരിച്ചത്.

പാലക്കാട് കാട്ടുപന്നിയുടെ അക്രമണത്തില്‍ ഒരു സ്ത്രീ മരണപ്പെട്ട സംഭവവും കാട്ടാന ആക്രമങ്ങളും മനുഷ്യവാസ പ്രദേശങ്ങളില്‍ പുലി ഇറങ്ങി മനുഷ്യര്‍ മരണപ്പെട്ട സാഹചര്യങ്ങളും എം.പി വ്യക്തമാക്കിയിരുന്നു.

മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങള്‍ കടക്കുന്നത് തടയാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും വന്യമൃഗ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും ജെബി മേത്തര്‍ കേന്ദ്ര മന്ത്രിക്ക് നല്‍കിയ നിവേദത്തില്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.