ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികള്‍ക്കും ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് സിങ് മാലിക്, അജയ് കുമാര്‍ എന്നിവരുടെ ശിക്ഷ ചോദ്യം ചെയ്തുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 14 വര്‍ഷമായി പ്രതികള്‍ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികള്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ ശിക്ഷ മരവിപ്പിക്കുന്നതായും കോടതി ഉത്തരവിട്ടു. അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.