സമര മുഖത്ത് കര്‍ഷകന് ദാരുണാന്ത്യം; മരണം കണ്ണീര്‍ വാതകം ശ്വസിച്ചത് മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍

സമര മുഖത്ത് കര്‍ഷകന് ദാരുണാന്ത്യം; മരണം കണ്ണീര്‍ വാതകം ശ്വസിച്ചത് മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍

ന്യൂഡല്‍ഹി: വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ദില്ലി ചലോ മാര്‍ച്ച് നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ 65 കാരനായ കര്‍ഷകന് ദാരുണാന്ത്യം. കര്‍ഷക സമരത്തിനായി പഞ്ചാബില്‍ നിന്നെത്തിയ ഗ്യാന്‍ സിങ് എന്ന കര്‍ഷകനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരിച്ചത്.

കര്‍ഷക സമരത്തിനിടെ പോലീസ് പ്രയോഗിച്ച കണ്ണീര്‍ വാതകം ഗ്യാന്‍ സിങ് ശ്വസിച്ചിരുന്നെന്നും ഇതുമൂലമാണ് ഹൃദയാഘാതം സംഭവിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഗുരുദാസ്പൂര്‍ ജില്ലയിലെ ചച്ചേകി ഗ്രാമത്തില്‍ നിന്നുള്ള ഗ്യാന്‍ സിങ്, കൂടെയുള്ള കര്‍ഷകര്‍ക്കൊപ്പം സമര മുഖത്ത് ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു.

തുടര്‍ന്ന് രാജ്പുര സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ശ്വാസതടസം അനുഭവപ്പെട്ടതിനാല്‍ ഗ്യാന്‍ സിങിനെ പട്യാല രജീന്ദ്ര മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഒക്‌സിജെനറെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 7.45 ഓടെ മരണം സംഭവിക്കുകയായിരുന്നു.

കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെ (കെഎംഎം) ഘടകമായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെ.എം.എസ്.സി) അംഗമായിരുന്നു ഗ്യാന്‍ സിങ്. ഒന്നര ഏക്കറോളം കൃഷി സ്ഥലമാണ് ഇദേഹത്തിന്റെ കുടുംബത്തിനുള്ളത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.