ന്യൂഡല്‍ഹി: ഇന്ത്യന്‍ പാചക രംഗത്തെ കുലപതിയും പാചക മേഖലയില്‍ നിന്ന് ആദ്യമായി പദ്മശ്രീ നേട്ടം സ്വന്തമാക്കിയ ഇംതിയാസ് ഖുറേഷി അന്തരിച്ചു. ദം ബിരിയാണിയുടെ 'മാസ്റ്റര്‍ ഷെഫ് എന്ന പേരില്‍ അറിയപ്പെടുന്ന ഖുറേഷിക്ക് 93 വയസായിരുന്നു. 2016 ല്‍ ആണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.
സെലിബ്രിറ്റി ഷെഫ് കുനാല്‍ കപൂര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. രാഷ്ട്രപതിമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും വിദേശ രാഷ്ട്രത്തലവന്മാര്‍ക്കും ഉള്‍പ്പടെ ഇംതിയാസ് ഭക്ഷണം പാകം ചെയ്തിട്ടുണ്ട്.
ഐടിസി ഹോട്ടല്‍ ശൃംഖലയുടെ പാചകത്തിന്റെ നായകനായിരുന്നു ഖുറേഷി. ഇദ്ദേഹം തയാറാക്കുന്ന ദം ബിരിയാണിയുടെ ഖ്യാതി ഏഷ്യയിലും യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡത്തിലും ഒരേപോലെ പ്രശസ്തമായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള നിരവധി പേരാണ് മാസ്റ്റര്‍ ഷെഫിന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്.