നിശബ്ദരായി നിന്ന് വന്യജീവികൾക്ക് തീറ്റയാകേണ്ടവരല്ല വയനാടൻ ജനത; പ്രതിഷേധവുമായി എം സി വൈ എം ബത്തേരി രൂപതാ

നിശബ്ദരായി നിന്ന് വന്യജീവികൾക്ക് തീറ്റയാകേണ്ടവരല്ല വയനാടൻ ജനത; പ്രതിഷേധവുമായി എം സി വൈ എം ബത്തേരി രൂപതാ

ബത്തേരി: നാട് കാട് ആകുമ്പോൾ മനുഷ്യരെ മറന്നുകൊണ്ട് മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന നിയമ ഭേദഗതിപൊളിച്ചു എഴുതുക തന്നെ വേണം. എല്ലാം സഹിച്ചു നിശബ്ദരായി നിന്ന് വന്യജീവികൾക്ക് തീറ്റയാകേണ്ടവരല്ല വയനാടൻ ജനത. പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വയനാട്ടുകാർ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ പ്രയാസപ്പെടുകയാണ്. ഇന്നത്തെ ഭരണ സംവിധാനങ്ങൾക്ക്, നിയമങ്ങൾക്ക്, മനുഷ്യന് വേണ്ട സുരക്ഷ നൽകാൻ കഴിയുന്നില്ല.

ജനങ്ങൾക്ക് ഉൾക്കൊള്ളാൻ ആവുന്നതിന്റെ പലമടങ്ങായി വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഒരു കുടുംബത്തിന്റെ അത്താണി മരിച്ചിട്ട്, നഷ്ടപരിഹാരം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? കണ്മുന്നിൽ ജീവൻ പൊലിയുമ്പോൾ നിസ്സഹായരായി പോവുകയാണ് വയനാടൻ ജനത. ഈ കാട്ടുനീതിക്ക് എതിരെ ശക്തമായ നടപടി അധികാരികൾ സ്വീകരിക്കണമെന്ന് എം സി വൈ എം ബത്തേരി രൂപതാ പ്രസിഡന്റ്  എബി എബ്രഹാം, സെക്രട്ടറി അഞ്ചിത റെജി, ഡയറക്ടർ ഫാ. ഗീവർഗീസ് മഠത്തിൽ എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.