കെ സി വൈ എം മാനന്തവാടി മേഖല പ്രവർത്തനവർഷ ഉദ്ഘാടനം "BELVOIR 2K24" പേരിയ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ നടത്തി

കെ സി വൈ എം മാനന്തവാടി മേഖല പ്രവർത്തനവർഷ ഉദ്ഘാടനം

മാനന്തവാടി: മാനന്തവാടി മേഖല പ്രവർത്തനവർഷ ഉദ്ഘാടനം "BELVOIR 2K24" ഒപ്പം മാനന്തവാടി മേഖലയുടെ മാർഗ്ഗരേഖ "യുവധാര 2024" പ്രകാശനവും 18/02/2024 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30ന് നടത്തി.

കെ സി വൈ എം മാനന്തവാടി മേഖല പ്രസിഡന്റ് ആൽബിൻ അഗസ്റ്റിൻ കുഴിഞ്ഞാലിൽകരോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജിഷിന്‍ മുണ്ടയ്ക്കത്തടത്തിൽ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു. കെ സി വൈ എം മാനന്തവാടി രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ മേഖലയിൽ യുവജനവർഷം ഉദ്ഘാടനം ചെയ്തു. പേരിയ യൂണിറ്റ് ഡയറക്ടർ ഫാ. ജോസ് കൊട്ടാരത്തിൽ യുവധാര 2024 മാർഗ്ഗരേഖ പ്രകാശനം നിർവ്വഹിച്ചു.

 കെ സി വൈ എം മാനന്തവാടി മേഖല ഡയറക്ടർ ഫാദർ നിധിൻ പാലക്കാട്ട്, ആനിമേറ്റർ സി. ജിനി എഫ്. സി. സി., വാളാട് യൂണിറ്റ് ഡയറക്ടർ ഫാദർ ബിജു തൊണ്ടിപറമ്പിൽ, പേരിയ യൂണിറ്റ് പ്രസിഡന്റ് സിജോ, റോസ് മരിയ കപ്പലുമാക്കൽ, അമ്പിളി സണ്ണി, ലെനിൻ കെ. ജെ, അജിൽ സാബു, ക്ലിന്റ് ബേബി, അബിന ചാക്കോ, വിന്ധ്യ പടിഞ്ഞാറേയിൽ തുടങ്ങിയവർ സംസാരിച്ചു. എബിൻ മൂഴിയാങ്കൽ സ്വാഗതം ആശംസിച്ചു. യൂണിറ്റിൽ നിന്നും 80 ഓളം യുവജനങ്ങൾ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.