ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസില്‍ രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയിലായിരിക്കും രാഹുല്‍ ഹാജരാകുക. ഇതിന്റെ ഭാഗമായി ഉച്ചവരെ ന്യായ് യാത്ര നിര്‍ത്തിവെക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് അറിയിച്ചു.
2018 ല്‍ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ അമിത് ഷാ കൊലപാതകക്കേസ് പ്രതി എന്ന പരാമര്‍ശം നടത്തി എന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നല്‍കിയത്.