ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓഫീസര്‍മാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാര്‍ലമെന്റ് മണ്ഡലത്തിനുള്ളില്‍ മറ്റൊരു ജില്ലയില്‍ നിയമിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് കമ്മീഷന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ പാര്‍ലമെന്റ് മണ്ഡലത്തിനുള്ളിലെ തൊട്ടടുത്ത ജില്ലകളില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന കേസുകള്‍ വര്‍ധിച്ചതോടെയാണ് നടപടി. സ്വന്തം ജില്ലയില്‍ നിയമിക്കപ്പെട്ടവരോ അല്ലെങ്കില്‍ ഒരു സ്ഥലത്ത് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയവരോ ആയ എല്ലാ ഓഫീസര്‍മാരെയും ലോക്സഭാ അല്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലം മാറ്റണം.
നിര്‍ദേശം കര്‍ശനമായും പാലിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.