ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കണം; കേന്ദ്രത്തിന് കത്ത് നല്‍കി ഐ.ആര്‍.എഫ്

ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കണം; കേന്ദ്രത്തിന് കത്ത് നല്‍കി ഐ.ആര്‍.എഫ്

ന്യൂഡല്‍ഹി: ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര റോഡ് ഫെഡറേഷന്‍ ( ഐ.ആര്‍.എഫ്). ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് ഐ.ആര്‍.എഫ് നല്‍കി. പാസഞ്ചര്‍ ബസ് അപകടങ്ങളില്‍പ്പെട്ട് നിരവധി യാത്രികരുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഐആര്‍എഫ് മുന്നോട്ട് വയ്ക്കുന്നത്.

സ്‌കൂള്‍ ബസുകള്‍, ഹെവി വാഹനങ്ങള്‍ തുടങ്ങിയവയില്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കണമെന്ന് ഐ.ആര്‍.എഫ് കേന്ദ്രത്തിന് സമര്‍പ്പിച്ച കത്തില്‍ പറയുന്നു. മറ്റ് രാജ്യങ്ങളിലുള്ള ഹെവി വാഹനങ്ങളില്‍ ഇത്തരം സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ അപകടം മൂലമുണ്ടാകുന്ന മരണം കുറവാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര നിയമപ്രകാരം ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട് 2023 മുതല്‍ ജൂണ്‍ മുതല്‍ ഹെവി വാഹനങ്ങളിലെ ഡ്രൈവറും സഹായിയും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് കേന്ദ്രം പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു. പാസഞ്ചര്‍ ബസ്, സ്‌കൂള്‍ ബസ് തുടങ്ങിയ ഹെവി വാഹനങ്ങളിലും ഇത്തരത്തില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുകയാണെങ്കില്‍ അപകടത്തിന്റെ നിരക്ക് കുറയുമെന്നാണ് ഐ.ആര്‍.എഫ് കത്തില്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.