പൂനെ: ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകുന്ന പുതിയ സൈനിക വാഹനം നിര്‍മ്മിച്ച് ഡിആര്‍ഡിഒയും മഹീന്ദ്രയും. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും മഹീന്ദ്ര ഡിഫന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച വീല്‍ഡ് ആര്‍മര്‍ഡ് പ്ലാറ്റ്ഫോമിന്റെ നൂതന പതിപ്പ് ഡിഫന്‍സ് എക്സ്പോയിലാണ് പ്രദര്‍ശിപ്പിച്ചത്.
ഫെബ്രുവരി 24 മുതല്‍ 26 വരെ പൂനെയിലാണ് ഡിഫന്‍സ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. ഈ വാഹനം രൂപകല്‍പന ചെയ്തത് ഡിആര്‍ഡിഒ ആണ്. രണ്ടാം തലമുറ വാഹന പ്ലാറ്റ്ഫോമാണിത്. മള്‍ട്ടി-റോള്‍ കഴിവുകളുള്ള ഈ വാഹനം സിബിആര്‍എന്‍ (CBRN) മോഡിലാണ്.
ലാന്‍ഡ് മൊബിലിറ്റി ട്രയലുകളിലും വാട്ടര്‍ മൊബിലിറ്റി ട്രയലുകളിലും മികച്ച പ്രകടനമാണ് വാഹനം കാഴ്ച വച്ചത്. ഈ വാഹന പ്ലാറ്റ്ഫോമിന്റെ പ്രധാന സവിശേഷത അതിന്റെ മുന്‍ തലമുറയെ അപേക്ഷിച്ച് വളരെ ഒതുക്കമുള്ളതാണ് എന്നതാണ്. ഭാരം കുറവുണ്ട്. ബാലിസ്റ്റിക് സംരക്ഷണവും വാഹനത്തിന് ഉറപ്പാക്കുന്നു.