ഗസല്‍ രാജാവ് പങ്കജ് ഉധാസ് അന്തരിച്ചു

ഗസല്‍ രാജാവ് പങ്കജ് ഉധാസ് അന്തരിച്ചു

മുംബൈ: പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകള്‍ നയാബ് ഉദാസ് സോഷ്യല്‍ മീഡിയയിലൂടെയാണ് അദേഹത്തിന്റെ മരണ വിവരം അറിയിച്ചത്. ഏറെ നാളായി അസുഖ ബാധിതനായി വിശ്രമത്തിലായിരുന്നു.

1980 ല്‍ പുറത്തിറങ്ങിയ ആഹത് എന്ന ആല്‍ബത്തിലൂയൊണ് പങ്കജ് ഉധാസ് പ്രശസ്തനായത്. മുകരാര്‍, തരാനം, മെഹ്ഫില്‍ തുടങ്ങി ആല്‍ബങ്ങളും ജനപ്രീതി നേടിയവയാണ്. 1986 ല്‍ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിലെ ''ചിത്തി ആയ് ഹേ'' എന്ന ഗാനം ഉദാസിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.

ഘായല്‍, മൊഹ്റ, സാജന്‍, യെ ദില്ലഗി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2006 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.