ബോഡി ബില്‍ഡിങിനായി യുവാവ് 39 നാണയങ്ങളും 37 കാന്തവും വിഴുങ്ങി; ഒടുവില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ബോഡി ബില്‍ഡിങിനായി യുവാവ് 39 നാണയങ്ങളും 37 കാന്തവും വിഴുങ്ങി; ഒടുവില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ന്യൂഡല്‍ഹി: ബോഡി ബില്‍ഡിങിനായി ന്യൂഡല്‍ഹി സ്വദേശിയായ യുവാവ് വിഴുങ്ങിയ 39 നാണയങ്ങളും 37 കാന്തങ്ങളും ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. ന്യൂഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ബോഡി ബില്‍ഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ യുവാവ് നാണയവും കാന്തവും തുടര്‍ച്ചയായി ഭക്ഷിക്കുകയായിരുന്നു.

വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടപ്പോള്‍ ഇയാള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാണയങ്ങളുടെയും കാന്തങ്ങളുടെയും സാന്നിധ്യം കണ്ടെത്തിയത്.

ഇയാളുടെ വയറ്റില്‍ നിന്ന് ഒന്ന്, രണ്ട്, അഞ്ച് രൂപകളുടെ 39 നാണയങ്ങളും ഹൃദയം, ഗോളാകൃതി, നക്ഷത്രം, ബുള്ളറ്റ്, ത്രികോണം എന്നിവയുടെ ആകൃതിയിലുള്ള 37 കാന്തങ്ങളുമാണ് കണ്ടെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.