ന്യൂഡൽഹി: രാജ്യം നാളെ 72-മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകിട്ട് ഏഴ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
കര്‍ഷകസമരം, കോവിഡ് മഹാമാരി എന്നിവ ഉള്‍പ്പെടെയുള്ളവയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെ സന്ദേശത്തിന് ഇത്തവണ വലിയ പ്രത്യേകതകളുണ്ടായിരിക്കുമെന്നാണ് സൂചന. അതിനാല്‍ തന്നെ രാഷ്ട്രിയ നിരീക്ഷകര്‍ വലിയ പ്രാധാന്യമാണ് രാഷ്ട്രപതിയുടെ സന്ദേശത്തിന് നല്‍കുന്നത്.