ആദിത്യ - എൽ 1 വിക്ഷേപിച്ച ദിവസം ക്യാൻസർ സ്ഥിരീകരിച്ചു; ഐ.എസ്.ആർ.ഒ മേധാവിയുടെ വെളിപ്പെടുത്തൽ

ആദിത്യ - എൽ 1 വിക്ഷേപിച്ച ദിവസം ക്യാൻസർ സ്ഥിരീകരിച്ചു; ഐ.എസ്.ആർ.ഒ മേധാവിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ മേധാവി എസ് സോമനാഥിന് കാൻസർ സ്ഥിരീകരിച്ചു. ഇന്ത്യയുടെ ആദിത്യ - എൽ1 ദൗത്യം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു സ്കാനിങിൽ വളർച്ച ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് സോമനാഥ് വെളിപ്പെടുത്തി.

ചാന്ദ്രയാൻ -3 ദൗത്യം നടക്കുന്ന സമയത്താണ് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായത്. ആ ഘട്ടത്തിൽ ചികിത്സയും പരിശോധനയും ഉണ്ടായിരുന്നുവെങ്കിലും അത് കാൻസർ ആണെന്ന് വ്യക്തമായിരുന്നില്ല. ആദിത്യ - എൽ1 വിക്ഷേപിച്ച അന്നാണ് കാൻസർ ആണെന്ന് സ്ഥിരീകരിക്കുന്നത്. അത് തനിക്കും കുടുംബത്തിനും ഞെട്ടലുണ്ടാക്കിയെന്നും സോമനാഥ് പറയുന്നു.

കാൻസർ രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കും പിന്നീട് കീമോതെറാപ്പിക്കും വിധേയനായി. പൂർണമായ രോഗമുക്തി സാധ്യമാണോ എന്നത് നിശ്ചയമില്ല. പരിശോധനകൾ നിരന്തരം നടത്തിവരികയാണ്. അതേ സമയം ഐ.എസ്.ആർ.ഒ ചെയർമാനെന്ന നിലയ്ക്ക് താൻ തന്റെ ജോലികൾ തുടരുകയാണെന്നും അദേഹം വ്യക്തമാക്കി. 2023 സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ 1 വിക്ഷേപിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.