ഭീകരവാദം: തമിഴ്നാടും കേരളവും ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ഭീകരവാദം: തമിഴ്നാടും കേരളവും ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: തമിഴ്നാട്, കേരളം, കര്‍ണാടക ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ബംഗളൂരു, ചെന്നൈ നഗരങ്ങള്‍ ഉള്‍പ്പെടെ 17 ഇടങ്ങളിലാണ് എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്. ബംഗളൂരു ജയിലിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്.

2023 ല്‍ ബംഗളൂരുവില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയിരുന്നു. ഇവര്‍ക്ക് തടിയന്റവിട നസീര്‍ ജയിലില്‍ വച്ച് പരിശീലനം നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. നസീറിന്റെ ബാങ്ക് അക്കൗണ്ട് വഴി ഗള്‍ഫില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ഇടപാട് നടന്നതായും എന്‍ഐഎ കണ്ടെത്തിയിരുന്നു.

ചെന്നൈയില്‍ നടത്തിയ റെയ്ഡില്‍ തമീം അശോക്, ഹസന്‍ അലി എന്നീ രണ്ട് പ്രതികളെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ നടത്തിയ പരിശോധനയില്‍ ബംഗളൂരു നഗരത്തില്‍ നിന്നും വെടിക്കോപ്പുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.