ബംഗളുരു: നിയമസഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് കര്‍ണാടക മന്ത്രി കെ.എന്‍ രാജണ്ണ.
രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് സയ്യിദ് നസീര്‍ ഹുസൈന്റെ അനുയായികള്‍ കര്‍ണാടക നിയമസഭയില്‍ പാകിസ്ഥാന്‍ സിനാദാബാദ് മുദ്രാവാക്യം വിളിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.
ഫെബ്രുവരി 27 ന് രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടക നിയമസഭയുടെ ഇടനാഴിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച നസീര്‍ ഹുസൈനെ തോളിലേറ്റി കര്‍ണാടക നിയമസഭ മന്ദിരത്തിന്റെ ഇടനാഴിയിലൂടെ ആഹ്ലാദ പ്രകടനം നടത്തിയവര്‍ക്കിടയില്‍ നിന്ന് പാക് അനുകൂല മുദ്രാവാക്യം ഉയര്‍ന്നെന്ന പരാതിയില്‍ ആയിരുന്നു കേസ്.
ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ എക്സ് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരു പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.