മാനന്തവാടി: യൂണിറ്റ് - മേഖല തലങ്ങളിൽ യുവജനങ്ങളെ ഏകോപിച്ചുകൊണ്ട്, യുവത്വത്തിന് ദിശാബോധം നൽകി, കരുതലും സ്നേഹവുമായി ചേർത്തുപിടിക്കുന്ന ആനിമേറ്റർ സിസ്റ്റർമാരുടെ സംഗമം ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ടു.
രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ അധ്യക്ഷത വഹിച്ച സംഗമം കെ. സി. വൈ. എം സംസ്ഥാന ജോയിന്റ് ഡയറക്ടർ സി. റോസ് മെറിൻ എസ്.ഡി ഉദ്ഘാടനം ചെയ്തു. രൂപത ആനിമേറ്റർ സി. ബെൻസി ജോസ് എസ് എച്ച് ആമുഖ സന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി അനു ഫ്രാൻസിസ്, രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
കെസിവൈഎം മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കുമാരി ഗ്രാലിയ അന്ന് അലക്സ് വെട്ടുകാട്ടിൽ, രൂപത കോഡിനേറ്റർ ജോബിൻ തടത്തിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മാനന്തവാടി രൂപതയിലെ വിവിധ മേഖലകളിൽ നിന്നും യൂണിറ്റുകളിൽ നിന്നും ആനിമേറ്റർമാർ സംഗമത്തിൽ പങ്കെടുത്തു.