ന്യൂഡല്‍ഹി: സിഎഎ അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാന്‍ പോര്‍ട്ടല്‍ തയാറായി. indiancitizenshiponline.nic.in എന്നാണ് പോര്‍ട്ടലിന്റെ വിലാസം. പൗരത്വം ലഭിക്കാന്‍ വെബ്‌സൈറ്റിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടയ്ക്കണം.
ഇന്ത്യയിലുള്ളവര്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
31,000 പേര്‍ക്ക് പൗരത്വം നല്‍കേണ്ടിവരുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്ക്. വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം പൗരത്വം നല്‍കുമെന്നാണ് പോര്‍ട്ടലില്‍ പറയുന്നത്.
പൗരത്വത്തിന് അപേക്ഷിക്കാന്‍ സ്വന്തം മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നിര്‍ബന്ധമാണ്. തുടര്‍ന്ന് നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാകും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വം നല്‍കുക.