ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ കലാശിച്ചതോടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും എന്തെങ്കിലും സംഭവിച്ചാല്‍ നഷ്ടം രാജ്യത്തിനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഹിന്ദിയില്‍ കുറിച്ച ട്വീറ്റിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. 'ഒരു പ്രശ്‌നത്തിനും അക്രമം പരിഹാരമല്ല. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നഷ്ടമുണ്ടാകുന്നത് രാജ്യത്തിനാണ്. രാജ്യത്തിന്റെ നന്മയ്ക്കായി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക.' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.