നീലഗിരി: മാനന്തവാടി രൂപത സുവർണ്ണ ജൂബിലി മെമ്മോറിയൽ നീലഗിരി പാക്കേജിന്റെ ഭാഗമായി, നീലഗിരി റീജിയണിൽ ആരംഭിക്കുന്ന "തരംഗ് അനിമേഷൻ ആൻഡ് കൗൺസിലിങ് സെന്റർ" മാനന്തവാടി രൂപത വികാരി ജനറൽ ഫാ. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു.
കുട്ടികൾ, മുതിർന്നവർ, മാതാപിതാക്കൾ, അധ്യാപകർ, തുടങ്ങിയ വിവിധ മേഖലകളിലെ ആളുകൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് കൗൺസിലിംഗ് സെന്റർ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിന്റെ അത്യാവശ്യമായ മിഷൻ പ്രവർത്തനമാണ് കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള കൗൺസിലിംഗ് സെന്റർ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഫാ. പോൾ മുണ്ടോളിക്കൽ പറഞ്ഞു. പ്രൊഫഷണൽ കൗൺസിലിംഗ് സൗകര്യങ്ങൾ ഇല്ലാത്ത ഗൂഡല്ലൂർ പന്തല്ലൂർ പ്രദേശങ്ങളിൽ ധാരാളം പേർക്ക് ഈ സെന്റർ ഉപകാരപ്രദമാകും.
റീജണൽ വികാരി ഫാ. ബിജു പൊൻപാറക്കൽ, ഫാ. ബിനോയ് കാശാൻ കുറ്റിയിൽ, ഫാ. അനൂപ് കൊല്ലംകുന്നേൽ, ഫാ. ബിജു തുരുതേൽ, ഫാ. അനീഷ് ആലുങ്കൽ, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രതിനിധികൾ, വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
"തരംഗ് ആനിമേഷൻ സെന്റർ " കുട്ടികൾക്കും മുതിർന്നവർക്കു മായി നൽകുന്ന വിവിധതരം സർവീസുകളെ കുറിച്ചുള്ള ബ്രോഷർ ഇതോടൊപ്പം നൽകി.
നീലഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഉത്തരവാദിത്വത്തിൽ, അധികാരിവയൽ എൻഡിഎസ് ഓഫീസിലായിരിക്കും സെന്റർ പ്രവർത്തിക്കുക.