മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് നടവയൽ ഹോളിക്രോസ് തീർത്ഥാടന ദേവാലയത്തിൽ ഓശാന ഞായറാഴ്ച സ്വീകരണം

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് നടവയൽ ഹോളിക്രോസ് തീർത്ഥാടന ദേവാലയത്തിൽ ഓശാന ഞായറാഴ്ച സ്വീകരണം

നടവയൽ: സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് 24ാം തിയതി ഓശാന ഞായറാഴ്ച്ച നടവയൽ ഇടവകയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. മേജർ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടതിനു ശേഷം ആദ്യമായാണ് മാനന്തവാടി രൂപത നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ മാർ റാഫേൽ തട്ടിൽ എത്തുന്നത്.  

ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് ആർച്ച് ബിഷപ്പ് മുഖ്യകാർമ്മികത്വം വഹിക്കും.

രാവിലെ 7 ന് ആയിരക്കണക്കിന് വിശ്വാസികളുടെ നേതൃത്വത്തിൽ നടവയൽ ടൗണിൽ വച്ചു സ്വീകരിക്കുന്ന മേജർ ആർച്ച് ബിഷപ്പിനെ റാലിയുടെ അകമ്പടിയോടെ പള്ളിയങ്കണത്തിലേക്ക് ആനയിക്കും.

തുടർന്ന് ദേവാലയത്തിൽ വച്ചു നടക്കുന്ന ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് ആർച്ച് ബിഷപ്പ് മുഖ്യകാർമ്മികത്വം വഹിക്കും. ഓശാന ഞായറിനോട് അനുബന്ധിച്ച് ടൗൺ ചുറ്റി നടക്കുന്ന റാലിയിലും അദ്ദേഹം പങ്കുചേരും. തുടർന്ന് അദ്ദേഹം ഇടവയകയുടെ കീഴിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.

ആദ്യമായി നടവയലിൽ എത്തുന്ന പിതാവിനെ സ്വീകരിക്കാനുള്ള നടപടികൾ എല്ലാം പൂർത്തിയായതായും പതിനായിരം പേർക്ക് ഇരിക്കാനുള്ള സംവിധാനം ഒരുക്കിയതായും ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസീസ് മറ്റം, ജോഷി മുണ്ടയ്ക്കൽ, ബിനു മാങ്കുട്ടത്തിൽ എന്നിവർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.