ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് അണ്ണാ ഹസാരെ. കെജരിവാളിന്റെ ചെയ്തികളാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് അണ്ണാ ഹസാരെ പറഞ്ഞു.
'എന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ മദ്യത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്ന കേജരിവാള്‍ മദ്യനയം തന്നെ ഉണ്ടാക്കി. ഇതില്‍ ഏറെ ദുഖമുണ്ട്. എന്നാല്‍ എന്തു ചെയ്യാന്‍ കഴിയും. സ്വന്തം ചെയ്തികളാണ് അറസ്റ്റിന് കാരണം. ഇനി നിയമം അതിന്റെ വഴിക്കു പ്രവര്‍ത്തിക്കും'- അണ്ണാ ഹസാരെ പറഞ്ഞു.
2011 ല്‍ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുഖമായിരുന്നു അണ്ണാ ഹസാരെ. ഈ സമരത്തിലൂടെയാണ് ആം ആദ്മി പാര്‍ട്ടി രൂപം കൊളളുന്നതും. അന്ന് അദേഹത്തിന്റെ വലംകൈയായിരുന്നു കെജരിവാള്‍.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ച ഹസാരെ, തന്റെ ആശീര്‍വാദം നല്‍കി അവരില്‍ നിന്നും അകലം പാലിക്കുകയായിരുന്നു. പല തവണ അദേഹം എഎപിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവായ ആം ആദ്മി പാര്‍ട്ടി കണ്‍വീനറെ ഡല്‍ഹി മദ്യനയ കേസില്‍ ഇന്നലെ വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.