ക്രിസ്തുവിന്റെ അന്ത്യത്താഴ സ്മരണയിൽ ഇന്ന് പെസഹാ തിരുനാൾ ആചരിച്ചു

ക്രിസ്തുവിന്റെ അന്ത്യത്താഴ സ്മരണയിൽ ഇന്ന് പെസഹാ തിരുനാൾ ആചരിച്ചു

വെള്ളമുണ്ട (വയനാട്): ജൂഡ്സ് മൗണ്ട് ഇടവകയിൽ ക്രിസ്തുവിന്റെ അന്ത്യത്താഴ സ്മരണയിൽ പെസഹ തിരുനാൾ ആചരിച്ചു. ക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചത്തിന്റെ പാവന സ്മരണയിലും, ഇടയന് തന്റെ അജഗണങ്ങളോട് ഉണ്ടായിരുന്ന അചഞ്ചലമായ സ്നേഹം വെളിപ്പെടുത്തിയതിന്റെ ഓർമ്മയിൽ; ജൂഡ്സ് മൗണ്ട് ഇടവകയിലെ വിശ്വാസി സമൂഹം തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.

 എളിമയുടെ ഏറ്റവും മഹത്തായ മാതൃക പകർന്നു നൽകിയ ക്രിസ്തുവിന്റെ പാത പിൻചെന്ന് ഇടവക വികാരി പന്ത്രണ്ട് പേരുടെ പദങ്ങൾ കഴുകി ചുംബിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ ദിവ്യകാരുണ്യ ആരാധന നടത്തപ്പെട്ടു. ദിവ്യബലിക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും ഇടവക വികാരി ഫാ. മനോജ്‌ കാക്കോനാൽ ആത്മീയ നേതൃത്വം വഹിച്ചു.

പെസഹ ദിനത്തിലാണ് പൗരോഹിത്യം സ്ഥാപിക്കപ്പെട്ടത്. പൗരോഹിത്യ സ്ഥാപന ദിനമായ ഇന്ന് ഇടവക സമൂഹം ഒന്ന് ചേർന്ന് വികാരിയച്ചന് പൗരോഹിത്യ സ്ഥാപന ദിനത്തിന്റെ ആശംസകൾ നേർന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.