സീറ്റ് കിട്ടാത്തതിലുള്ള മനോവിഷമം; ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്‌നാട് എംപി അന്തരിച്ചു

സീറ്റ് കിട്ടാത്തതിലുള്ള മനോവിഷമം; ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്‌നാട് എംപി അന്തരിച്ചു

ചെന്നൈ: സിറ്റിങ് സീറ്റില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്‌നാട് എംപി ഗണേശ മൂര്‍ത്തി മരിച്ചു. ഈറോഡ് ലോക്‌സഭാ മണ്ഡലത്തിലെ എംഡിഎംകെ എംപിയാണ് 76 കാരനായ ഗണേശ മൂര്‍ത്തി.

അമിതമായി ഉറക്ക ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ ഒരാഴ്ചയായി ചികത്സയിലായിരുന്ന അദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതുമായി ബന്ധപ്പെട്ട വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു.

ഇത്തവണ ഈറോഡ് സീറ്റില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണ് മത്സരിക്കുന്നത്. പകരം നല്‍കിയ സീറ്റിലും ഗണേശ മൂര്‍ത്തിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതില്‍ മനോവിഷമത്തിലായിരുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.