പുതിയ ഒഴിവുകളുടെ വിജ്ഞാപനവുമായി ‌ യു പി എസ് സി; അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11

പുതിയ ഒഴിവുകളുടെ വിജ്ഞാപനവുമായി ‌ യു പി എസ് സി; അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11

ന്യൂഡൽഹി: 249 പുതിയ ഒഴിവുകളുടെ വിജ്ഞാപനം പുറപ്പെടുവിച്ച്‌ യു പി എസ് സി. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11. ജൂനിയര്‍ ടെക്‌നികല്‍ ഓഫീസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസര്‍, ലക്ചറര്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂടര്‍, ഡേറ്റാ പ്രോസസിംഗ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്.

ജൂനിയര്‍ ടെക്‌നികല്‍ ഓഫീസര്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂടര്‍, ഡാറ്റാ പ്രോസസിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 30 വയസാണ്. അസിസ്റ്റന്റ് ഡയറക്ടര്‍ (ഫിഷിംഗ് ഹാര്‍ബര്‍)- 35 വയസ്, ലക്ചറര്‍- 35 വയസ്, സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസര്‍ -40 വയസ്, എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.