നുഴഞ്ഞുകയറ്റ ശ്രമം; ഉറിയില്‍ ഭീകരനെ വധിച്ച് ഇന്ത്യന്‍ സൈന്യം

നുഴഞ്ഞുകയറ്റ ശ്രമം; ഉറിയില്‍ ഭീകരനെ വധിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഭീകരനെ വധിച്ച് ഇന്ത്യന്‍ സൈന്യം. ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് ഭീകരനെ വധിച്ചത്.

തിരച്ചിലുകള്‍ പുരോഗമിക്കുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. അപ്രതീക്ഷിതമായി ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണ് ഭീകരനെ വധിച്ചത്. സ്ഥലം സൈന്യം വളഞ്ഞിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.