ന്യൂയോര്‍ക്കിലുണ്ടായത് 250 വര്‍ഷത്തിനിടയിലെ ശക്തമായ ഭൂചലനം; സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും കുലുങ്ങി: വീഡിയോ

ന്യൂയോര്‍ക്കിലുണ്ടായത് 250 വര്‍ഷത്തിനിടയിലെ ശക്തമായ ഭൂചലനം; സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും കുലുങ്ങി: വീഡിയോ

ന്യൂയോര്‍ക്ക്: 250 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് ന്യൂയോര്‍ക്കിനെ കഴിഞ്ഞ ദിവസം പിടിച്ചുകുലുക്കിയത്. വെള്ളിയാഴ്ച അമേരിക്കന്‍ സമയം 10.23നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഈ ഭൂചലനത്തില്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും കുലുങ്ങി.

ഭൂചലനം സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെയും കുലുക്കി എന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയില്‍ ഇടിമിന്നലടിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫോട്ടോഗ്രാഫര്‍ ഡാന്‍ മാര്‍ട്ടിന്‍ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്.

ന്യൂജേഴ്സിയിലെ ട്യൂക്‌സ്‌ബെറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തുടര്‍ചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് നൂവാര്‍ക്ക്, ജെഎഫ്‌കെ വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.