കെജരിവാളിന് നിര്‍ണായകം; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇന്ന് വിധി പറയും

കെജരിവാളിന് നിര്‍ണായകം; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ഡല്‍ഹി ഹൈക്കോടതിയാണ് രണ്ടരയോടെ വിധി പറയുക.

മാര്‍ച്ച് 21 നാണ് ഇ.ഡി കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തെ കസ്റ്റഡിക്ക് ശേഷം തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയാണ് കെജരിവാള്‍. അറസ്റ്റ് നിയമ വിരുദ്ധവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ കെജരിവാള്‍ ആരോപിക്കുന്നു.

അതേസമയം അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ കെജരിവാള്‍ ആണെന്നാണ് സത്യവാങ്മൂലത്തില്‍ ഇഡി പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.