ചെന്നൈ: തിരുപ്പൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. തിരുപ്പൂര്‍ നെല്ലിക്കോവുണ്ടന്‍ പുതൂര്‍ സ്വദേശികളായ ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), മകന്‍ ഇളവരശന്‍ (26), ഭാര്യ അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്. മൂത്തമകന്‍ ശശിധരന്‍ പരിക്കുകളോടെ ചികിത്സയിലാണ്.
ഓലപാളയത്തിന് സമീപം വെള്ളക്കോവിലില്‍ പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് ബസിനടിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്.
ചന്ദ്രശേഖറിന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുടുംബം തിരുക്കടയൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം തിരികെ തിരുപ്പൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം.