ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കര്‍ഷക സമരം തുടരുന്നത് മുന്‍നിര്‍ത്തി 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിക്കും. ഇത് കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജിയും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ തിരുമാനം. സഭാ നടപടികള്‍ തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധം ആകും ഇതിനായി തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതിപക്ഷം ഉയര്‍ത്തുക.