ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദി ഡല്‍ഹിയില്‍ പിടിയില്‍. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് (കെ.ഇസഡ്.എഫ്) പ്രവര്‍ത്തകനായ പ്രഭ്പ്രീത് സിങാണ് പിടിയിലായത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പഞ്ചാബ് പൊലീസിന്റെ സ്പഷ്യല്‍ ഓപ്പറേഷന്‍ സെല്ലാണ് ഇയാളെ പിടികൂടിയത്.
ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ജര്‍മനിയില്‍ ഇരുന്നുകൊണ്ട് ഖലിസ്ഥാന്‍ തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക, ഫണ്ടിങ് നടത്തുക തുടങ്ങിയവയായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്ന് പൊലീസ് അറിയിച്ചു.