കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ തീപിടിത്തം: കംപ്യൂട്ടറുകളും രേഖകളും കത്തി നശിച്ചു; കൂടുതല്‍ അന്വേഷണം തുടരുന്നു

കേന്ദ്ര  ആഭ്യന്തര മന്ത്രാലയത്തില്‍ തീപിടിത്തം: കംപ്യൂട്ടറുകളും രേഖകളും കത്തി  നശിച്ചു; കൂടുതല്‍ അന്വേഷണം തുടരുന്നു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ തീപിടിത്തം. പാര്‍ലമെന്റ് മന്ദിരത്തിന്റെ നോര്‍ത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് തിപിടിത്തമുണ്ടായത്. ഏഴ് ഫയര്‍ ടെന്‍ഡറുകള്‍ എത്തിച്ചാണ് തീ അണച്ചതെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാവിലെ 9.20 ഓടെയാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് തീപിടിച്ചതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതെന്നും 9.35 ന് തീ അണച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തത്തില്‍ ഒരു സെറോക്‌സ് മെഷീനും കുറച്ച് കംപ്യൂട്ടറുകളും ചില രേഖകളും കത്തിനശിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ അപകട സമയത്ത് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.