മെൽബൺ മലയാളി അസോസിയേഷന്റെ 'ഡിന്നർ നൈറ്റ്‌' മെയ്‌ 12 ന് ; പ്രശസ്ത സിനിമ താരങ്ങൾ പങ്കെടുക്കും

മെൽബൺ മലയാളി അസോസിയേഷന്റെ 'ഡിന്നർ നൈറ്റ്‌' മെയ്‌ 12 ന് ; പ്രശസ്ത സിനിമ താരങ്ങൾ പങ്കെടുക്കും

മെൽബൺ: മെൽബൺ മലയാളി അസോസിയേഷന്റെ ഡിന്നർ നൈറ്റ്‌, നഴ്സസ്‌ ഡേ ആൻഡ്‌ മദേഴ്സ്‌ ഡേ ആഘോഷം മെയ്‌ 12 ന് വൈകുനേരം 6.45 ന് മെൽബണിനുള്ള എപ്പിംഗ്‌ മെമോറിയൽ ഹാളിൽ നടക്കും. ലൊറൻ കതാജ്‌ എം. പി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥി ആയിരിക്കും.

പ്രശസ്ത സിനിമാ താരങ്ങളായ സുനിൽ സുഗത, എസ്‌ പി ശ്രീകുമാർ (ലോലിതൻ), അപ്പുണ്ണി ശശി, നാടകകൃത്തായ കെ. വി ഗണേഷ്‌ എന്നിവർ പരിപടിയിൽ പങ്കെടുക്കും. ഗാന സന്ധ്യ, കലാപരിപാടികൾ, നഴ്സുമാരെയും അമ്മമാരെയും ആദരിക്കൽ, കേരള ഡിന്നർ, ഡി ജെ ഫിനിഷ്‌ എന്നീ പ്രോ​ഗ്രാമുകൾ ചടങ്ങുകൾക്ക് മാറ്റു കൂട്ടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.