കൊച്ചി: സീറോമലബാര്‍ സഭയുടെ അത്മായ സംഘടനായയ കത്തോലിക്കാ കോണ്‍ഗ്രസിന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് സമുദായ സംഗമവും റാലിയും നടത്തപ്പെടുന്നു. 106 വര്‍ഷങ്ങള്‍ക്കപ്പുറത്ത് കത്തോലിക്കാ കോണ്‍ഗ്രസ് രൂപം കൊണ്ടപ്പോള്‍ സമുദായ സ്‌നേഹിയും ക്രാന്തദര്‍ശിയും മഹാപണ്ഡിതനുമായ നിധീകരീക്കല്‍ മാണിക്കത്തനാരുടെ സ്വപ്‌നം പൂവണിയുകയായിരുന്നു.
സംഘടനയുടെ ആരംഭ കാലം മുതല്‍ സമൂഹത്തിനും സമുദായത്തിനും വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങള്‍ അവിസ്മരണീയമാണ്. പൗരത്വ പ്രക്ഷോഭം, മലയാളി മെമ്മോറിയല്‍ നിവര്‍ത്തന പ്രക്ഷോഭം തുടങ്ങി നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഇടപെടലുകളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു.
കത്തോലിക്കാ കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത് സമുദായ ശാക്തീകരണത്തിലൂടെ രാഷ്ട്ര പുരോഗതിയും മതസൗഹാര്‍ദ്ദവും സാഹോദര്യവുമാണ്. എല്ലാ മതവിശ്വാസികളും ദൈവമക്കളാണ്. യഥാര്‍ത്ഥ ദൈവ വിശ്വാസം നമ്മുക്ക് നല്‍കുന്ന കാഴ്ചപ്പാടും ഇതു തന്നെയാണ്. ഈ ചിന്താഗതി ശക്തിപ്പെടുത്താനും സാഹോദര്യ വെളിപ്പെടുത്താനും ഹൃദയ ഐക്യത്തില്‍ ജീവിക്കാനുമുള്ള ശക്തമായ ആഹ്വാനമാണ് ഈ മഹാസമ്മേളനവും റാലിയും ലക്ഷ്യം വയ്ക്കുന്നത്.