ജാർഖണ്ഡ് : പശുവിന്റെ പേരിൽ ആദിവാസി ക്രിസ്ത്യാനികൾക്ക് പീഡനം. പശുവിനെ കൊന്നു മാംസം വില്പന നടത്തി എന്ന് ആരോപിച്ചാണ് ഒരു സംഘം ഹിന്ദു വർഗീയ വാദികൾ ഗോത്ര ക്രിസ്ത്യാനികളുടെ ഗ്രാമത്തിൽ കയറി അവരെ അക്രമിച്ചത്. ആരും പശുവിനെ കൊന്നിട്ടില്ല എന്ന് പറഞ്ഞെങ്കിലും അവർ അത് വകവച്ചില്ല . ഇരുപത്തി അഞ്ചു പേരടങ്ങുന്ന ഒരു സംഘം , അവരെ കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി മർദ്ദിക്കുകയും 'ജയ് ശ്രീറാം ' എന്ന് പറയാൻ നിർബന്ധിക്കുകയും മുടി മുറിക്കുകയും ചെയ്തു .
വര്‍ഷങ്ങള്‍ക്കു മുൻപ് തന്നെ പശു കശാപ്പു നിരോധിച്ചിട്ടുള്ളതാണ് ജാർഖണ്ഡിൽ . അക്രമണത്തിനിരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്ന് പൊലീസ് സൂപ്രണ്ട് ഷംസ് തബ്രെസ് പറഞ്ഞു. ഇതിൽ ഒൻപതു പേരെ അറസ്റ്റ് ചെയ്തു എന്നും ബാക്കിയുള്ളവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ അന്തസ്സിനെ അപമാനിക്കുന്ന നിഷ്ഠൂരമായ പ്രവൃത്തിയാണ് ഇതെന്ന് സിദെങ്കയിലെ ബിഷപ്പ് വിന്‍സെന്റ് ബാര്‍വ പറഞ്ഞു.