കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കോഴിക്കോട്: നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം ഇന്ന് പുലര്‍ച്ചെ 3.50 നാണ് അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലന്‍സ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കനത്ത മഴ അപകടത്തിനു കാരണമായതായി പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് സമീപത്തെ കടയിലേക്കും തീ പടര്‍ന്നു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മെഡിക്കല്‍ കോളജില്‍ നിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.