ഫെയ്‌സ് ബുക്കും ഇന്‍സ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; പ്രതിസന്ധിയിലായത് ആയിരക്കണക്കിന് ഉപയോക്താക്കള്‍

ഫെയ്‌സ് ബുക്കും ഇന്‍സ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; പ്രതിസന്ധിയിലായത് ആയിരക്കണക്കിന് ഉപയോക്താക്കള്‍

ന്യൂഡല്‍ഹി: ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ പലര്‍ക്കും വീണ്ടും പ്രവര്‍ത്തന രഹിതമായതായി. ഇന്ത്യയിലെ നൂറുകണക്കിന് ഉപയോക്താക്കള്‍ക്ക് ഈ ആപ്പുകള്‍ ആക്സസ് ചെയ്യുന്നതില്‍ തടസം നേരിട്ടു.

പേജുകള്‍ ലോഡ് ചെയ്യുന്നതിലും ഫീച്ചറുകള്‍ ആക്സസ് ചെയ്യുന്നതിലുമാണ് ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങള്‍ നേരിട്ടത്. ഇത് ആഗോള തലത്തില്‍ ഉണ്ടായ പ്രശ്‌നമാണ്. മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്രശ്‌നം പങ്കുവെച്ചത്.

പ്ലാറ്റ്ഫോമുകള്‍ ലോഡുചെയ്യുന്നത് മന്ദഗതിയിലാണെന്നും പൂര്‍ണമായും പ്രതികരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പലരും തങ്ങളുടെ നിരാശ പ്രകടിപ്പിക്കാന്‍ ട്വിറ്ററിലേക്ക് പോയി. ഉപയോക്താക്കള്‍ വിവരങ്ങള്‍ അന്വേഷിക്കുകയും ആശങ്കകള്‍ പ്രകടിപ്പിക്കുകയും ചെയ്തതോടെ Facebook Down, Instagram Down എന്നീ ഹാഷ് ടാഗുകള്‍ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി.

Down Detector സൈറ്റില്‍ കാണുന്നത് പ്രകാരം പ്രശ്‌നം ബാധിക്കപ്പെട്ട ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ പ്രൊഫൈല്‍, അപ്ലോഡിങ്, വെബ്സൈറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മറുവശത്ത്, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. 600 റിപ്പോര്‍ട്ടുകളില്‍ 66 ശതമാനം ഉപയോക്താക്കള്‍ക്കും ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിട്ടു. 26 ശതമാനം പേര്‍ക്ക് ഇന്‍സ്റ്റാഗ്രാമിന്റെ വെബ് പതിപ്പ് ആക്സസ് ചെയ്യാന്‍ കഴിഞ്ഞില്ല.

തകരാര്‍ സംബന്ധിച്ച് ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തു വിട്ടിട്ടില്ല. തടസത്തിന്റെ കാരണം വ്യക്തമല്ല. പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ എത്ര സമയമെടുക്കുമെന്നും അറിയില്ല. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.