അന്തരിച്ച ബിലീവേഴ്സ് ചര്‍ച്ച് പരമാധ്യക്ഷന്‍ കെ.പി യോഹനാന്റെ ഭൗതിക ദേഹം നിരണത്ത് എത്തിച്ചു; കബറടക്കം മറ്റന്നാള്‍

അന്തരിച്ച ബിലീവേഴ്സ് ചര്‍ച്ച് പരമാധ്യക്ഷന്‍ കെ.പി യോഹനാന്റെ ഭൗതിക ദേഹം  നിരണത്ത് എത്തിച്ചു; കബറടക്കം മറ്റന്നാള്‍

തിരുവല്ല: അന്തരിച്ച ബിലീവേഴ്സ് ചര്‍ച്ച് പരമാധ്യക്ഷന്‍ കെ.പി യോഹനാന്റെ മൃതദേഹം നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചില്‍ എത്തിച്ചു. മറ്റെന്നാളാണ് കബറടക്കം.

അമേരിക്കയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപ യാത്രയായിട്ടാണ് നിരണത്ത് എത്തിച്ചത്. ഇന്ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചില്‍ രണ്ടാം ഘട്ട സംസ്‌ക്കാര ശുശ്രൂഷ നടന്നു. നാളെ ബിലീവേഴ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഭൗതിക ദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും.

അമേരിക്കയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അത്തനാസിയോസ് യോഹാന്‍ എന്ന കെ.പി യോഹന്നാന്‍ ഈ മാസം എട്ടിനാണ് നാണ് അന്തരിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.