ഇടുക്കിയില്‍ അതിതീവ്ര മഴ: ഇന്നും നാളെയും വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി

ഇടുക്കിയില്‍ അതിതീവ്ര മഴ: ഇന്നും നാളെയും വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി

തൊടുപുഴ: ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കും.

അതിനിടെ അതിതീവ്ര മഴ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.