കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെച്ചു

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെച്ചു

ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു. ലോക്‌സഭാ സ്പീക്കർ ഓംബിർലയുടെ ചേംബറിലെത്തി കുഞ്ഞാലിക്കുട്ടി രാജിക്കത്ത് കൈമാറി. മുസ്ലീം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെയ്ക്കാൻ നിർദ്ദേശം നൽകിയതെന്ന് മുസ്ലീം ലീഗ് നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചത്. പാര്‍ട്ടിയുടേയും യു.ഡി.എഫിന്റെയും താല്പര്യം കണക്കിലെടുത്താണ് രാജിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തെ വേങ്ങര എം.എല്‍.എ ആയിരുന്ന കുഞ്ഞാലിക്കുട്ടി 2019ല്‍ രാജിവച്ചാണ് മലപ്പുറം മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് എത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.