മലയാളഭംഗി വരച്ചിട്ട വരികളും കേരനാടിൻ്റെ തനിമയോതുന്ന സംഗീതവും മനസ്സിൽ കുളിർമാരി പൊഴിയുന്ന കാഴ്ചകളും 'മഞ്ജിമം മലയാളം' എന്ന സംഗീത ആൽബത്തെ മലയാളികൾ നെഞ്ചോടു ചേർക്കുവാൻ ഇടയാക്കി. ജനപ്രിയഗായകൻ ബിജു നാരായണൻ്റെ ശബ്ദമാധുര്യം ഗാനത്തിനു ചേലു കൂട്ടി. "ദൈവത്തിൻ്റെ സ്വന്തം നാടിനെ" സ്നേഹനൂലിനാൽ കൊരുത്ത 'മഞ്ജിമം മലയാളം' ഇതിനോടകംതന്നെ ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു.
റ്റോജോമോൻ ജോസഫ് മരിയാപുരമാണ് പാട്ടിനു വരികൾ എഴുതിയത്. വിൻസൺ ജേക്കബ് കണിച്ചേരി സംഗീത സംവിധാനവും നെൽസൺ പീറ്റർ ഓർക്കസ്ട്രേഷനും നിർവ്വഹിച്ച ഗാനത്തെ ജോസി ആലപ്പുഴയുടെ ഓടക്കുഴലും വേദ മിത്രയുടെ വയലിനും മറ്റൊരു തലത്തിലെത്തിച്ചു. ഗാനചിത്രീകരണം നിർവ്വഹിച്ചിരിക്കുന്നത് ജെസ് ഫിലിപ്പാണ്.
നിരവധി നല്ല പ്രതികരണങ്ങൾ ലഭിച്ചു ജനശ്രദ്ധ നേടി മുന്നേറുന്ന ഗാനം വിൻസൺസ് മ്യൂസിക് (VINSONS music) എന്ന യൂറ്റ്യൂബ് ചാനലിൽ ലഭ്യമാണ്.