കോട്ടയം: മാന്നാനം 12 ശ്ലീഹന്മാരുടെ ഇടവക പള്ളിയില്‍ ശ്ലീഹാ നോമ്പ് ആചരണവും ശ്ലീഹന്മാരുടെ തിരുനാളിനും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ ജോസഫ് പെരുന്തോട്ടം കൊടിയേറ്റി. ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാനയും മാധ്യസ്ഥ പ്രാര്‍ത്ഥനയും മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. ജൂണ്‍ 25 മുതല്‍ ജൂലൈ ഏഴ് വരെയാണ് തിരുനാള്‍ ആഘോഷം.
ആഗോള സീറോ മലബാര്‍ സഭയില്‍ ആദ്യമായാണ് ശ്ലീഹാ നോമ്പ് ആചരിക്കുന്നത്. അതേസമയം സഭയുടെ സഹോദരി സഭകളായ കേരളത്തിലെ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ 12 ശ്ലീഹന്മാരുടെ നോമ്പ് ആചരിച്ചു പോരുന്നവരാണ്. അവസാന ദിനമായ ജൂലൈ ഏഴിനാണ് പ്രധാന തിരുനാളും നേര്‍ച്ച വിതരണവും നടക്കുക.
ഈ ആത്മീയ ആഘോഷ ദിനങ്ങളെ അനുഗ്രഹപ്രദമാക്കുവാന്‍ ഇടവകയിലെ ഓരോ അംഗങ്ങളെയും സ്‌നേഹപൂര്‍വം ക്ഷണിക്കുകയാണ് ഇടവക വികാരി ഫാദര്‍ വര്‍ഗീസ് പ്ലാംപറമ്പില്‍.
രോഗികളും നന്നേ പ്രായം ചെന്നവരും ഉപേക്ഷിക്കാന്‍ സാധിക്കുന്ന ഒരു വസ്തുവെങ്കിലും ഉപേക്ഷിച്ചുകൊണ്ട്. നോമ്പിന്റെ ദിവസങ്ങളില്‍ ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഫാദര്‍ വര്‍ഗീസ് പ്ലാംപറമ്പില്‍ ഓര്‍മ്മപ്പെടുത്തി.