വാഹനത്തില്‍ ഒട്ടകം ഇടിച്ചു, ഖത്തറില്‍ നിന്ന് അവധി ആഘോഷിക്കാനെത്തിയ യുവാവിന് ഒമാനില്‍ ദാരുണാന്ത്യം

വാഹനത്തില്‍ ഒട്ടകം ഇടിച്ചു, ഖത്തറില്‍ നിന്ന് അവധി ആഘോഷിക്കാനെത്തിയ യുവാവിന് ഒമാനില്‍ ദാരുണാന്ത്യം

ദോഹ:ഖത്തറില്‍ നിന്ന് ഒമാനിലേക്ക് ഈദ് അവധി ആഘോഷിക്കാനെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു.മാഹി പെരിങ്ങാടി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് ആണ് മരിച്ചത്. 39 വയസായിരുന്നു. ഇദ്ദേഹം സഞ്ചരിച്ച വാഹനത്തില്‍ ഒട്ടകം ഇടിച്ചാണ് അപകടമുണ്ടായത്.

വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മിസ്ബാഹ് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അഫ്ലഹിന്‍റെ സഹോദരന്‍ മുഹമ്മദ് അഫ്താഹും മകന്‍ എട്ടുവയസുകാരന്‍ ആസിലും പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇവർ മസ്കറ്റിലാണ് താമസിക്കുന്നത്.

സലാലയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവരുടെ വാഹനത്തില്‍ തുംറൈത്തില്‍ നിന്ന് അകലെ കിറ്റ്പിറ്റിനടുത്ത് വെച്ചാണ് ഒട്ടകം ഇടിച്ച് അപകടമുണ്ടായത്. നടപടികള്‍ പൂർത്തിയാക്കി മുഹമ്മദ് അഫ്‌ലഹിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.