ന്യൂഡൽഹി: ട്വിറ്റര്‍ പബ്ലിക് പോളിസി ഇന്ത്യ, സൗത്ത് ഏഷ്യ ഡയറക്ടര്‍ മഹിമ കൗള്‍ സ്ഥാനം രാജിവെച്ചു. വ്യക്തിഗതമായ ആവശ്യത്തെ തുടർന്നാണ് രാജി. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ മഹിമ സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു.
'മഹിമയുടെ രാജി ഞങ്ങള്‍ക്ക് കനത്ത നഷ്ടമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ കര്‍ത്തവ്യത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. വ്യക്തിപരമായ ജീവിത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവരുടെ തീരുമാനത്തെ ഞങ്ങള്‍ മാനിക്കുന്നു'- എന്ന് ട്വിറ്റര്‍ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് മോണിക് മെച്ചെ പറഞ്ഞു. മാര്‍ച്ച് വരെ മഹിമയുടെ സേവനം തുടരും.