ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിക്കില്ലെന്ന് കര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. കേരള-കര്‍ണാടക മന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചു. ചെളിയും മണ്ണും നീക്കാന്‍ തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്നും സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എംഎല്‍എ. രക്ഷാപ്രവര്‍ത്തനത്തിലെ തുടര്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഫലം ഉണ്ടാകുന്നതുവരെ തിരച്ചില്‍ നടത്തണമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തില്‍ പറയുന്നത്.
ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് തിരച്ചില്‍ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.