ദുബായ് ഹെൽത്തിന്റെ പുതിയ സംരംഭമായ സാലം മുഹൈസ്‌ മെഡിക്കൽ ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു

ദുബായ് ഹെൽത്തിന്റെ പുതിയ സംരംഭമായ സാലം മുഹൈസ്‌ മെഡിക്കൽ ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു

ദുബായ്: ദുബായ് ഹെൽത്തിന്റെ പുതിയ സംരംഭമായ ‌ സാലം മുഹൈസ്‌ന മെഡിക്കൽ ഫിറ്റ്‌നസ് സെന്ററിന്റെ പ്രവർത്തനം സമാരംഭിക്കുന്നത് ഞങ്ങൾക്ക് അഭിമാനകരമായ അവസരമാണ്.," ദുബായ് ഹെൽത്തിലെ മെഡിക്കൽ ഫിറ്റ്‌നസ് ഡിപ്പാർട്മെന്റ് പ്രതിനിധി പറയുന്നു. "ഈ പ്രദേശത്തു താമസക്കാരായ എല്ലാവര്ക്കും കാര്യക്ഷമവും സൗകര്യപ്രദവുമായ മെഡിക്കൽ ഫിറ്റ്നസ് സേവനങ്ങൾ ലഭ്യമായിരിക്കും എന്ന് ഈ സെന്റർ ഉറപ്പാക്കുന്നു. ആരോഗ്യപരിപാലന സൗകര്യങ്ങളിലും സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിലും ഉയർന്ന മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുവാൻ ദുബായ് ഹെൽത്ത് സദാ സന്നദ്ധമാണ്.

ഉദ്‌ഘാടനവേളയിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾ : ദുബായ് ഹെൽത്തിന്റെ പുതിയ സാലം മുഹൈസ്‌ന മെഡിക്കൽ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്‌ഘാടനവേള ദുബായ് ഹെൽത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അമർ ഷെരീഫ്, ദുബായ് ഹെൽത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഖലീഫ ബക്കർ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി.

പുതിയ സെന്ററിന്റെ പ്രത്യേകതകൾ: പ്രതിദിനം ആയിരത്തിലധികം സന്ദർശകരെ ഉൾക്കൊള്ളാൻ തക്കവണ്ണം രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ സാലം മുഹൈസ്‌ന മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങൾ, പത്ത് ഫ്ലബോട്ടമി ക്യാബിനുകൾ, നാല് റേഡിയോളജി റൂമുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപന ചെയ്യപ്പെട്ട സൗകര്യപ്രദമായ പാർക്കിംഗ് ഏരിയകളും കമ്പനി പ്രതിനിധികൾക്കായി ഒരുക്കപ്പെട്ട വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങളും ഈ മെഡിക്കൽ സെന്ററിന് ഊഷ്മളമായ ഒരന്തരീക്ഷം പ്രദാനം ചെയ്യുന്നു. സമീപവാസികളുടെയും അടുത്ത പ്രദേശങ്ങളിലുള്ളവരുടെയും സൗകര്യാർത്ഥം ആരോഗ്യപരമായ ആവശ്യങ്ങൾ പൂർത്തീകരിക്കുവാനായി മുഹൈസ്‌ന- 2 ലാണ് പുതിയ സെന്റർ സ്ഥിതി ചെയ്യുന്നത്.

സാലം മുഹൈസ്‌ന മെഡിക്കൽ ഫിറ്റ്‌നസ് സെന്റർ ആഴ്ചയിൽ ആറ് ദിവസവും തുറന്നു പ്രവർത്തിക്കുന്നു. തിങ്കൾ മുതൽ വ്യാഴം വരെ 24 മണിക്കൂറും പ്രവർത്തിക്കുന്നു. വെള്ളിയാഴ്ചകളിൽ, 7:00 AM മുതൽ 12:00 വരെയും പിന്നീട് 2:00 PM മുതൽ 10:00 PM വരെയും സെന്റർ തുറന്നു പ്രവർത്തിക്കുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.